ഗ്രാനൈറ്റ് കടയില്‍ നിന്നും പണം കവര്‍ന്നു

കാസര്‍കോട്: ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നും ഒരുലക്ഷത്തി പതിനെട്ടായിരം രൂപ കവര്‍ന്നു. നുള്ളിപ്പാടിയിലെ അക്വ ഗ്രാനൈറ്റ് എന്ന കടയില്‍ നിന്നുമാണ് പണം കവര്‍ന്നത്. ഇന്നലെ വൈകീട്ട് നാല് മണിക്കും 4.30നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്.സാധനങ്ങള്‍ വാങ്ങാനാണെന്ന വ്യാജേന ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വൈകിട്ട് ഗ്രാനൈറ്റ് കടയില്‍ എത്തിയിരുന്നു.

കടയിലെ ജീവനക്കാരന്‍ ഗ്രാനൈറ്റുകള്‍ വാങ്ങാനെത്തിയ ചിലരുമായി സംസാരിക്കുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്ത ശേഷം ഇവരില്‍ നിന്നും പണം വാങ്ങി മേശവലിപ്പിലിടുമ്പോഴാണ് ഒരുലക്ഷത്തി പതിനെട്ടായിരം രൂപ കാണാനില്ലെന്ന് വ്യക്തമായത്. കടയിലുണ്ടായിരുന്ന അന്യസംസ്ഥാനക്കാരായ രണ്ടംഗ സംഘത്തെയും കാണാനില്ലായിരുന്നു.
ഇതോടെ പണവുമായി മുങ്ങിയത് ഇവരാണെന്നസംശയം ബലപ്പെടുകയും കടയിലെ ജീവനക്കാരന്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് കേസെടുത്തു.

KCN

more recommended stories