ആന്ധ്രയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 മരണം

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ യെര്‍പാഡില്‍ കര്‍ഷക സമരത്തിനിടയിലേയ്ക്ക് ലോറി പാഞ്ഞു കയറി 20 പേര്‍ മരിച്ചു. മണല്‍ മാഫിയയ്ക്കെതിരെ നടന്ന കര്‍ഷക സമരത്തിനിടയിലേയ്ക്കാണ് ലോറി പാഞ്ഞു കയറിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യെര്‍പാഡു പോലീസ് സ്റ്റേഷനു മുന്നിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി സമരത്തിനിടയിലേയ്ക്ക ഇടിച്ചു കയറുകയായിരുന്നു. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.

KCN

more recommended stories