കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മാസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ആഭ്യന്തരമന്ത്രാലയമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഒരു മാസത്തേക്ക് അല്ലെങ്കില്‍ അടുത്ത ഉത്തരവുവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 17 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പുതിയ ഉത്തരവില്‍ മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയതായി വ്യക്തതയില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് കഴിഞ്ഞ 17 ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. സംഘര്‍ഷത്തിന് അയവ് വരാത്തതിനാല്‍ ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു.

KCN

more recommended stories