അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 2 സോക്കര്‍ 2017 ലോഗോ പ്രകാശനം ചെയ്തു

ദുബായ്: അടുത്ത മാസം 11 നു ദുബായ് അല്‍ ഖുസൈസ് കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 2 സോക്കര്‍ 2017 ന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും വെല്‍ഫിറ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്യ തളങ്കര ശുക്രിയ ഗ്രൂപ്പ് ചെയര്‍മാന്‍ ശിഹാബ് ശുക്രിയക് നല്‍കി നിര്‍വഹിച്ചു.

അണങ്കൂര്‍ മേഖലയിലെ യു എ ഇയില്‍ താമസക്കാരായ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അണങ്കൂര്‍ മേഖലയിലെ എല്ലാ ഏരിയയില്‍ നിന്നുമുള്ള താരങ്ങളെ ഇടകലര്‍ത്തി എട്ട് ടീമിക്ളായാണ് ഈ വര്ഷം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം സംഘടിപ്പിച്ച അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 1 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്രാവശ്യം അണങ്കൂര്‍ മേഖലയില്‍ ഉള്ള യു എ ഇ യില്‍ താമസക്കാരുമായ കുടുംബങ്ങളെ ഉള്‍പ്പെടുത്തി അണങ്കൂറിയന്‍സ് മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്.

റഹ്മാന്‍ ബെദിര, സവാദ് ടിപ്പു നഗര്‍, സഫ്വാന്‍ അണങ്കൂര്‍, ശകീല്‍ ടിപ്പു നഗര്‍, ഹനീഫ് കൊല്ലമ്പാടി, നിഷാഫ് തുരുത്തി, റഫീഖ് കൊല്ലമ്പാടി, ആപ്പി വിദ്യാനഗര്‍, സഫ്വാന്‍ തുരുത്തി തുടങ്ങിയവര്‍ ലോഗോ പ്രകാശ ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories