ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഇളയ ദളപതി വിജയ് മലയാളത്തിലേക്ക്

തിരുവനന്തുപരം: മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടന്‍മാരില്‍ ഒരാളാണ് വിജയ്. ഇളയദളപതിയുടെ മലയാളം അരങ്ങേറ്റത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. വിജയ് മലയാള സിനിമയില്‍ അഭിനയിക്കുന്നു. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് മലയാളത്തില്‍ അരങ്ങേറുന്നത്. അതിഥി വേഷത്തിലാവും വിജയ് അഭിനയിക്കുക. വിജയുടെ ഹിറ്റ് ചിത്രമായ പോക്കിരി എന്ന ചിത്രത്തിന്റെ കടുത്ത ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ വിജയ് ആയിട്ട് തന്നെ ആയിരിക്കും താരം എത്തുക. ഡാര്‍വിന്റെ പരിണാമം എന്ന സിനിമയുടെ സംവിധായകനായ ജിജോ ആന്റണിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. സണ്ണി വെയ്‌നൊപ്പം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശരത്കുമാറും പ്രധാന വേഷത്തിലെത്തുന്നു.

KCN

more recommended stories