പാലക്കുന്ന് കരിപ്പൊടി മീത്തല്‍ വീട് തറവാട്: വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം മെയ് 5, 6, 7 തീയ്യതികളില്‍

ഉദുമ : പാലക്കുന്ന് കഴകത്തിലെ കരിപ്പൊടി മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം മെയ് 5, 6, 7 തീയ്യതികളിലായി നടക്കും. മഹോത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് മെയ് 4ന് വൈകീട്ട് 6 മണിക്ക് ശേഷം. അന്നേദിവസം രാത്രി പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും അരങ്ങേറും. 5, 6, 7 തീയ്യതികളില്‍ വിവിധ തെയ്യങ്ങളും കെട്ടിയാടും 7 ന് വൈകീട്ട് 4ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ തിരുമുടി നിവരലും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളത്തില്‍ പി. ഭാസ്‌ക്കരന്‍ നായര്‍, അഡ്വ. കെ. ബാലകൃഷ്ണന്‍, പി.കെ. വാസു, കേവീസ് ബാലകൃഷ്ണന്‍, ഹരിഹരസുതന്‍, പാലക്കുന്നില്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories