ഷോര്‍ട്ട് ഫിലിം സ്വിച്ച് ഓണ്‍ കര്‍മ്മം കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും

കാസര്‍കോട്: അന്‍സാഫ് മൊഗ്രാല്‍ സംവിധാനം ചെയ്യുന്ന ‘വിധിയുടെ വിളയാട്ടം’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം 21ന് ഉച്ചയ്ക്ക് 2 മണിക്ക് എരിയാല്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. പ്രശസ്ത ഡോക്യുമെന്ററി ഡയറക്ടര്‍ അന്‍സാഫ് മൊഗ്രാലിന്റെ മകന്‍ അന്‍ഷദ് അന്‍സാഫ് ആദ്യമായി അഭിനയിക്കുന്ന ഷോര്‍ട്ട് ഫിലിമാണ് ‘വിധിയുടെ വിളയാട്ടം’. കഥ അജ്‌നാ അംബരീഷും, തിരക്കഥ സംഭാഷണം ശിഖാമണിയും, ക്യാമറ ബിബിന്‍ ചന്ദന്‍ ചെറുവത്തൂരും നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ ബാനര്‍ കാവിലമ്മ ഫിലിംസന്റെതാണ്.

KCN

more recommended stories