കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി പത്രം മാത്രം മതിയെന്ന് തീരുമാനം. മേയ് ഒന്നുമുതല്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അഡ്മിനിസ്ട്രേറ്റര്‍ കൈകൊണ്ടത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം. ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പന നടത്തിയിരുന്നു. ഇതു നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

KCN

more recommended stories