ബോഡി ബില്‍ഡിംഗ് മത്സര വിജയി അന്‍വര്‍ സാദാത്ത് സിറ്റിബാഗിന് ഉപഹാരം കൈമാറി

തളങ്കര: കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ 80 കിലോ വിഭാഗത്തില്‍ വിജയിയായ അന്‍വര്‍ സാദാത്ത് സിറ്റിബാഗിന് നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഉപഹാരം വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്‌യ തളങ്കര കൈമാറി. തളങ്കരയില്‍ നടക്കുന്ന നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഉപഹാരം നല്‍കിയത്. ടി എ ഷാഫി, ഉസ്മാന്‍ കടവത്ത്, കെ എം ഹാരിസ്, ടി കെ മൂസ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories