മഡിയന്‍ കൂലോം കലശമഹോത്സവം 23, 24 തിയതികളില്‍

കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ പ്രസിദ്ധമായ മഡിയന്‍ കോവിലകം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശ മഹോത്സവം 23,24 തിയതികളില്‍ നടക്കും. 23ന് അകത്തേ കലശം. അകത്തെ കലശത്തിന് അടോട്ട് മുത്തേടത്ത് കുതിര്, കിഴക്കുകര ഇളയിടത്ത് കുതിര് എന്നിവിടങ്ങളില്‍നിന്നു കലശങ്ങള്‍ എത്തും. 24ന് പുറത്തേ കലശം. മടിക്കൈ, കിഴക്കുംകര, അടോട്ട് തുടങ്ങിയ സ്ഥലങ്ങളിലെ കളരികളില്‍ നിന്ന് ആറു കലശങ്ങള്‍ എത്തും. കലശമഹോത്സവത്തിനു മുന്നോടിയായുള്ള ഓലകൊത്തല്‍ ചടങ്ങ് ശനിയാഴ്ച നടക്കും. കലശദിവസങ്ങളില്‍ മണവാളനും മണവാട്ടിയും മാഞ്ഞാളിയമ്മ, ക്ഷേത്രപാലകനീശ്വരന്‍, മഡിയന്‍ കാളരാത്രിയമ്മ, നടയില്‍ ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

KCN

more recommended stories