മുന്നാട് പീപ്പിള്‍സില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും കൗണ്‍സിലിങ്ങും 23 ന്

മുന്നാട്:കാസര്‍കോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്ലസ് ടു കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി 23 ന് രാവിലെ 9.30 മുതല്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും കൗണ്‍സിലിങ്ങും നടത്തുന്നു.

മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹാളിലാണ് പരിപാടി.പ്രശസ്ത കരിയര്‍ ഗൈഡന്‍സ് ഗുരു ഡോ.ടി.പി.സേതുമാധവന്‍ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതാണ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 150 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.ബന്ധപ്പെടേണ്ട നമ്പര്‍: 04994 207100, 04994 207400, 9446865401

KCN

more recommended stories