യാത്രക്കാര്‍ ശ്രദ്ധിക്കുക:ബേക്കല്‍ പാലത്തില്‍ അപകടം പതിയിരിപ്പുണ്ട്

പാലക്കുന്ന്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കെ.എസ്.ടി.പി. റോഡുപണി പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍, കൈവരിയും നടപ്പാതയും തകര്‍ന്ന ബേക്കല്‍ പാലത്തെ തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഏതുനിമിഷവും അപകടം സംഭവിക്കാമെന്ന നിലയിലായിരിക്കുകയാണ് ഈ പാലം.

തീരദേശ വികസനവകുപ്പും വിനോദസഞ്ചാര വകുപ്പും തീരദേശപാതയെ ആധുനികരീതിയില്‍ നവീകരിച്ചപ്പോഴും പ്രധാന പാലമായ ബേക്കല്‍ പാലത്തെ അവഗണിച്ചു. തുടര്‍ന്ന് കെ.എസ്.ടി.പി. കോടികള്‍ മുടക്കി റോഡുപണി നടത്തിയപ്പോഴും ബേക്കല്‍ പാലത്തെ കണ്ടില്ലെന്നുനടിച്ചു. പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള നടപ്പാത പൂര്‍ണമായും തകര്‍ന്നനിലയിലാണ്. പാലത്തിന്റെ കൈവരികളുടെ ബലക്ഷയവും തകര്‍ച്ചയും വലിയതോതില്‍ അപകട ഭീക്ഷണിയുയര്‍ത്തുന്നു.
ബേക്കല്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്കും പ്രധാന ക്ഷേത്രമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്കുമുള്ള വഴിയാണിത്. മംഗളൂരുവിലെ ആസ്പത്രികളിലേക്ക് വേഗമെത്താനും ആശ്രയിക്കുന്നത് ഈ വഴിതന്നെ. കെ.എസ്.ടി.പി.യുടെയും റോഡുപണി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഇനി ആര് ഈ പാലം നന്നാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

KCN

more recommended stories