കൂളിക്കുന്നില്‍ ബലം പ്രയോഗിച്ച് മദ്യം ഇറക്കി; നാട്ടുകാര്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ഉദുമ: മാങ്ങാട് കൂളിക്കുന്നില്‍ ബിവറേജ് മദ്യഷാപ്പ് തുറക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തിനിടെ പോലീസിന്റെയും എക്സൈസിന്റെയും സംരക്ഷണത്തോടെ അധികൃതര്‍ മദ്യം ഇറക്കി വില്‍പന നടത്തി. രാവിലെ 9.30 മണിയോടെ 20 ഓളം വാഹനങ്ങളിലായി എത്തിയ ബിവറേജ് അധികൃതര്‍ പോലീസിന്റെയും എക്സൈസിന്റെയും സംരക്ഷണത്തോടെ മദ്യം ഇറക്കുകയായിരുന്നു.

ഇതിനെ ചെറുത്ത നാട്ടുകാരെയാണ് ലാത്തിചാര്‍ജ് ചെയ്തത്. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരക്കാരായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 78 ഓളം വരുന്ന നാട്ടുകാരാണ് സമരപന്തലില്‍ ഉണ്ടായിരുന്നത്. ഇവരെയാണ് പോലീസ് ലാത്തിവീശിയും കസ്റ്റഡിയിലെടുത്തും നീക്കം ചെയ്തത്.

വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ കൂളിക്കുന്നിലേക്ക് ഒഴുകിയെത്തി. പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം അവണിച്ച് ബിവറേജ് അധികൃതര്‍ മദ്യ വില്‍പന ആരംഭിക്കുകയും ചെയ്തു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

KCN

more recommended stories