ചക്കയ്ക്ക് രാജപദവി; ചക്ക മഹോത്സവത്തിന് തുടക്കമായി

കാസര്‍കോട്: ഓള്‍ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ അസോസിയേഷനും ജാക് യെന്‍ ബറീസും സംയുക്തമായി കാസര്‍കോട് നഗരസഭാ പരിധിയിലെ കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളുമായി സഹകരിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപം ചക്ക മഹോത്സവം തുടക്കമായി. ജൂണ്‍ 12 വരെ നടക്കുന്ന ചക്ക മഹോത്സവം നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് റജി തോമസ്, സണ്ണി തോമസ് അഞ്ചനാടന്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാദിഷ്ടമായ ചക്ക പായസം വില്‍പ്പന നടത്തി. ഓരോ ദിവസവും ചക്കയില്‍ നിന്നുള്ള പതിനഞ്ച് ഉല്‍പ്പന്നങ്ങളാണ് വില്‍പ്പന നടത്തുന്നത്. ചക്ക കൊണ്ടുള്ള സ്‌ക്വാഷ്, അച്ചാര്‍, ചപ്പാത്തി പൗഡര്‍, പുട്ടുപൊടി, വരട്ടി, ജാം, പള്‍പ്പ്, പായസം, ഐസ് ക്രീം, ഷെയ്ക്ക്, ഉണ്ണിയപ്പം, ഹലുവ എന്നിവയുടെ വില്‍പ്പനയുണ്ട്. ചക്കയുടെ ജൈവ മൂല്യവും ഔഷധ ഗുണവും ഉള്‍ക്കൊണ്ടു കൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, വിവിധയിനം പ്ലാവിന്‍ തൈകളുടെയും കാര്‍ഷിക വിളകളുടെയും , നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും വില്‍പ്പനയുമുണ്ട് കാസര്‍കോട്ടും പരിസരങ്ങളിലുമുള്ള വീടുകളില്‍ നിന്ന് പണം കൊടുത്താണ് ചക്ക ശേഖരിക്കുന്നത് . ചക്ക മഹോത്സവത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് അമ്പത് പേര്‍ക്ക് ചക്ക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 9447266694 നമ്പറില്‍ ബന്ധപ്പെടണം

KCN

more recommended stories