ലൈംഗികപീഡനത്തിനിരയായ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയ യുവാവിനെതിരെ കേസ്

ബദിയടുക്ക: ലൈംഗികപീഡനത്തിനിരയായ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. സംഭവത്തില്‍ കാമുകനെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക മീന്‍ചിനടുക്കയിലെ യുവതിയുടെ പരാതിയില്‍ ബാഞ്ചിത്തടുക്കയിലെ ശങ്കരനെ(35)തിരെയാണ് കേസ്. ശങ്കരന്‍ യുവതിയുമായി അടുപ്പം സ്ഥാപിച്ചാണ് ലൈംഗികചൂഷണം നടത്തിയത്.

2016 ഡിസംബര്‍ മാസത്തില്‍ യുവതിയെ ശങ്കരന്‍ വീടിന് സമീപത്തെ കവുങ്ങിന്‍തോപ്പിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായാണ്് പരാതി. ഇതേ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ശങ്കരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു.

ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി ഏതെന്ന് തനിക്കറിയില്ലെന്നും ശങ്കരന്‍ വിവാഹവാഗ്ദാനം നല്‍കിയിരുന്നതിനാലാണ് ഇതുസംബന്ധിച്ച് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ശങ്കരന്‍ കയ്യൊഴിഞ്ഞതോടെയാണ്് യുവതി പരാതിയുമായി പോലീസിലെത്തിയത്.

KCN

more recommended stories