ആസ്‌ക് ആലംപാടിയുടെ റംസാന്‍ കിറ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമാകും:പി ബി അബ്ദു റസാഖ്.എം.എല്‍.എ

ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ വര്‍ഷംതോറുമുള്ള റമളാന്‍ കിറ്റ് വിതരണം പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമാകുമെന്നു പി.ബി അബ്ദു റസാഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. റമളാന്‍ മാസത്തിന് മുന്നോടിയായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആസ്‌ക് ആലംപാടി നല്‍കാറുള്ള ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണ ചടങ്ങു ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പരിസരത്തു നടന്ന ചടങ്ങില്‍ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ആസ്‌ക് പ്രസിഡന്റ് സലിം ആപ്പയ്ക്കും ആസ്‌ക് ജി.സി.സി ജനറല്‍ സെക്രട്ടറി ഫൈസല്‍ അറഫയ്ക്കും കിറ്റ് നല്‍കികൊണ്ട് വിതരണോത്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി ആസ്‌ക് ജി.സി.സി കാരുണ്യവര്ഷം പദ്ധതിയുടെ സഹായത്തോടെ നല്‍കുന്ന കിറ്റുകളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടാകുന്നത്. അരി,പഞ്ചസാര, വെളിച്ചെണ്ണ, ഈത്തപ്പഴം, മുളക് തുടങ്ങിയ 19 ഇനം സാധനങ്ങള്‍ അടങ്ങിയ 25 കിലോ സാധനങ്ങളാണ് കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.പാവപ്പെട്ട ഓരോ കുടുംബത്തിനും റംസാനിന്റെ മുപ്പത് ദിനങ്ങള്‍ക്കും പ്രയോജനം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പൊതു ജനങ്ങളുടെ സഹകരണവും ക്ലബ് അംഗങ്ങളുടെ കാരുണ്യ മനസ്സുമാണ് ഇത്രയും വലിയ കാരുണ്യ സാന്ത്വന പ്രവര്‍ത്തനത്തിനു ആസ്‌കിനു സാധ്യമാകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ക്ലബ്

പ്രസിഡന്റ് സലിം ആപ്പ പറഞ്ഞു. പ്രത്യേകം തിരെഞ്ഞെടുത്ത അംഗംങ്ങള്‍ മുഖേനെ വിവരം ശേഖരിച്ചു കണ്ടെത്തുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാത്രമാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ വിദ്യാനഗര്‍ എസ് .ഐ മെല്‍വിന്‍ ജോസ്, വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി ആലംപാടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

KCN

more recommended stories