എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍. ഹാദിയ കേസിലെ ഹൈകോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

തിങ്കളാഴ്ച രാവിലെ മുസ്ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് ആരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിനു സമീപത്തു ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പൊലീസ് നടപടിയില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

അഖില എന്ന ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കോടതി അനാവശ്യ ഇടപെടല്‍ നടത്തിയെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. യുവതിയുടെ മതംമാറ്റം സംബന്ധിച്ച് ഒരുവിഭാഗം ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നെന്നും സങ്കുചിത താല്‍പര്യങ്ങള്‍ക്ക് പരോക്ഷമായെങ്കിലും കോടതിവിധി അനുകൂലമാകുന്നെന്നും ഏകോപനസമിതി ആരോപിച്ചിരുന്നു.

KCN

more recommended stories