കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

കാസര്‍കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 22-ാം ഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ബദിയടുക്കയിലെ ബേള നാടന്‍ കന്നുകാലി ഫാമില്‍ നടന്നു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ വി ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. ഗോരക്ഷാ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി നാഗരാജ്, കന്നുകാലി ഫാമിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫീല്‍ഡ് ഓഫീസര്‍ രവിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.ബദിയടുക്ക വെറ്ററിനറി സര്‍ജന്‍ ഡോ. ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. വകുപ്പ് ജീവനക്കാര്‍,ഫാമിലെ തൊഴിലാളികള്‍ പങ്കെടുത്തു. 70 പശുക്കള്‍, കിടാവുകള്‍ എന്നിവയ്ക്ക് കുത്തിവെപ്പ് നടത്തി.

KCN

more recommended stories