എരിയാല്‍ ടൗണ്‍ ഇനി ഇ.വൈ.സി.സിയുടെ സി.സി.ടി.വി നിരീക്ഷണത്തില്‍

എരിയാല്‍ :സി.സി.ടി.വി ക്യാമറ സ്ഥാപിച്ച ജില്ലയിലെ ആദ്യത്തെ യുവജന സംഘടനയായ് ഇ.വൈ.സി.സി എരിയാല്‍.അടുത്ത കാലത്ത് എരിയാലില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇ.വൈ.സി.സി തീരുമാനിച്ചത്. ഇ.വൈ.സി.സിയുടെ ഓഫീസിനകത്തും പുറത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.കാസര്‍കോട് പോലീസ് സ്റ്റേഷന്‍ എസ്.ഐ പി അജിത്കുമാര്‍ സി.സി.ടി.വിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.അബ്ഷീര്‍ എ.ഇ സ്വാഗതവും ഖലീല്‍ മലബാര്‍ നന്ദിയും പറഞ്ഞു.ഖലീല്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, ഫവാസ് പട്ടു, നവാസ് ഫന്നാന്‍, രിഫായ്, ഫയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories