ജി.എസ്.ടി യോഗം: സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി

ന്യൂഡല്‍ഹി: സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഈടാക്കാന്‍ ജി.എസ്.ടി യോഗത്തില്‍ ധാരണ. ബീഡിക്കും സിഗററ്റിനും 28 ശതമാനം നികുതി ഈടാക്കും. ബിഡി ഇലയ്ക്ക് 18 ശതമാനം നികുതി വരും.300 കോടിരൂപ കേരളത്തിന് അധിക വരുമാനം ലഭിക്കുമെന്ന് യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 15 ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി നിരക്കുകള്‍ സംബന്ധിച്ച ധാരണയായത്.സ്വര്‍ണം, ബിസ്‌ക്കറ്റ്, പാദരക്ഷകള്‍, തുണിത്തരങ്ങള്‍ എന്നിവ സംബന്ധിച്ച നികുതികളും സെസ്സുകളും സംബന്ധിച്ച ധാരണ യോഗത്തിലുണ്ടായി.

KCN

more recommended stories