കശാപ്പ് നിരോധനം:  വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു

ന്യൂഡല്‍ഹി: കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.കന്നുകാലികള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനായാണ് വിജ്ഞാപനം പുറത്തിറിക്കിയത്. എന്നാല്‍ വിജ്ഞാപനം ചില തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഹര്‍ഷ വര്‍ധനന്‍ പറഞ്ഞത്. കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിരോധനത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്ന് വന്നത്. പ്രത്യേകിച്ച് കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണ-ഫപ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. കേവലം ഭക്ഷണ സ്വാതന്ത്ര്യത്തിനുമപ്പുറം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്ന് കയറ്റമാണ് വിജ്ഞാപനമെന്നും വിമര്‍ശനമയുര്‍ന്നിരുന്നു.

KCN

more recommended stories