കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു

കാസര്‍കോട്: ബെള്ളൂര്‍ നെട്ടണിഗെയില്‍ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു. നെട്ടണിഗെ മൂഡസരിഗയിലെ ബോജയുടെ ഭാര്യ സിംപുളു(40)വാണ് മരിച്ചത്. നേരത്തെ കരിങ്കല്‍ ക്വാറിയായിരുന്ന വെള്ളക്കെട്ടിലാണ് വീണത്. ഞായറാഴ്ച രാവിലെ വെള്ളമെടുക്കാനെത്തിയ കുട്ടിയാണ് സിംപുളുവിനെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരെത്തി സിംപുളുവിനെ പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബോജയുടെ വീടിനോട് ചേര്‍ന്നുള്ളതാണ് വെള്ളക്കെട്ട്. നേരത്തെ കരിങ്കല്‍ ക്വാറിയായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ അടുത്തകാലത്താണ് കുഴി കുത്തി കുടിവെള്ള സൗകര്യമൊരുക്കിയത്. ബംഗളൂരുവിലുള്ള രാഗേഷ്, ബെള്ളൂര്‍ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി സുരക്ഷിത എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ലക്ഷ്മി, മാച്ചിലു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories