ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനം പശുകിടാവ്

ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദരയില്‍ ക്രിക്കറ്റ് ടൂര്‍ണമന്റെ് വിജയികള്‍ക്ക് സമ്മാനമായി ട്രോഫിക്കു പകരം നല്‍കിയത് പശുകിടാവിനെ. ക്രിക്കറ്റ് മൈതാനത്ത് താരങ്ങള്‍ പശുവിനെയും പിടിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പശുക്കളെ സംരക്ഷിക്കുകയെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമന്റെ്് വിജയികള്‍ക്ക് പണമോ ട്രോഫിയോ സമ്മാനമായി നല്‍കാതെ പശുവിനെ നല്‍കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.ടൂര്‍ണമന്റെില്‍ മാന്‍ ഓഫ് ദി മാച്ച് താരത്തിന് പശുവിനെയും മറ്റു കളിക്കാര്‍ക്ക് ‘ഗിര്‍’ ഇനത്തില്‍പ്പെട്ട പശുകുട്ടിയെയുമാണ് നല്‍കിയത്.

കാര്‍ഷിക വൃത്തിയും പശുപരിപാലനവും നടത്തുന്ന റാബറി സമുദായമാണ് ടൂര്‍ണമന്റെ് സംഘടിപ്പിച്ചിരുന്നത്. പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കണമെന്നാണ് സമുദായത്തിന്റെ ആവശ്യമെന്നും എന്നാല്‍ മാത്രമേ ഗോ സംരക്ഷണം നടപ്പിലാവുകയുള്ളൂയെന്നും സംഘാടകര്‍ വ്യക്തമാക്കി. ഗോ സംരക്ഷണത്തിന്റെ ഭാഗമായി കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വിവാദമായിരുന്നു.

KCN

more recommended stories