എം എസ് എഫ് പള്ളങ്കോട് ശാഖ പുതിയ കമ്മിറ്റി നിലവില്‍ വന്നു

പള്ളങ്കോട്: എം എസ് എഫ് പള്ളങ്കോട് ശാഖ പുതിയ കമ്മിറ്റി നിലവില്‍ വന്നു.പ്രസിഡന്റയി സമദിനേയും വൈസ് പ്രസിഡന്റായി ആശിര്‍, ശബീബ്, സംസീദ് എന്നിവരേയും ജനറല്‍ സെക്രട്ടറി ആയി ഉബൈദ് പി യേയും ജോയിന്റ് സെക്രട്ടറിമാരായി ആശിക്,സിദ്ധീക്ക് എന്നിവരേയും ട്രഷററായി സകരിയ പിഎച്ചിനെയുംതെരഞ്ഞെടുത്തു.യോഗം പള്ളങ്കോട് ശാഖാമുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എംഎ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ഉപഹാരം നല്‍കി അനുമോദിച്ചു.ദേലമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ എ ബി, സവാദ് സീ.കെ,ശബീര്‍ സീ.കെ, വാര്‍ഡ് മെമ്പര്‍ ശുഹൈബ് എ, റാശിദ് ,റൗഫ്, സുഹൈല്‍, സിദ്ധീഖ്, സമദ് എന്നിവര്‍ ആശംസ അറിയിച്ച് കൊണ്ട് സംസാരിച്ചു.യോഗത്തില്‍ ജസീല്‍ അധ്യക്ഷത വഹിച്ചു.അബ്ദുല്‍ റഹ്മാന്‍ ഏ.കെ സ്വാഗതം പറഞ്ഞു.

KCN

more recommended stories