ഡിവൈഎഫ്ഐ പരിസ്ഥിതി ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐയും കേരശ്രീ ഫെഡറേഷനും ചേര്‍ന്ന് കിഴക്കുംകരയില്‍ പരിസ്ഥിതിദിനാചരണവും വൃക്ഷത്തൈ വിതരണവും ദിനാചരണ പ്രതിജ്ഞയും നടത്തി. മുച്ചിലോട്ട് ഗവ.എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍, കെ.മോഹനന്‍, കെ.വി.വിശ്വനാഥന്‍, സി.ബാലകൃഷ്ണന്‍, എച്ച്.എം.പി.ഉഷ, രമേശന്‍ മണലില്‍, രാജേഷ് മണലില്‍, ഹരിത നാലപ്പാടം എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories