എനര്‍ജി മാനേജ്‌മെന്റ് ബോധ വല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാറിന്റെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബഹറിന്‍ മുഹമ്മദ് മെമ്പര്‍മാരായ കെ ആര്‍ ജയാനന്ദ ആശലത,മഞ്ചേശ്വരം.സി ഡി പി ഒ ശ്രിമതി ഡോക്ടര്‍ ജയന്തി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.കൃഷ്ണ വേണി ടീച്ചര്‍ ഊര്‍ജസംരക്ഷണത്തെ കുറിച്ച് ക്ലാസ്സെടുത്തു.യോഗത്തില്‍ എനര്‍ജി മാനേജ്‌മെന്റ് ജില്ലാ കോഡിനേറ്റര്‍ വി കെ ഭാര്‍ഗ്ഗവി സ്വാഗതവും ജയശ്രി ബല്ലാള്‍ നന്ദിയും പറഞ്ഞു.അങ്കണ്‍ വാടി വര്‍ക്കര്‍മാര്‍,ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ ക്ലാസ്സില്‍ പങ്കെടുത്തു.

KCN

more recommended stories