ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും.

1.രോഗ ലക്ഷണങ്ങള്‍
കഠിനമായ പനി 105 ഡിഗ്രി വരെ ഉയരാം

2 മുതല്‍ 7 ദിവസം വരെ പനിയ്ക്കാം..
ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതി കഠിനമായ വേദന
കണ്ണിനു പുറകില്‍ വേദന
പനി തുടങ്ങി മൂന്നു നാലു ദിവസം കഴിയുമ്പോള്‍ ശരീരത്തില്‍ ചുമന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നു
ക്ഷീണം, വിശപ്പില്ലായ്മ,ഓക്കാനം, ഛര്‍ദ്ദി,വയറ്റില്‍ അസ്വസ്ഥതകള്‍, വയറിളക്കം,ചൊറിച്ചില്‍, മലം കറുത്ത നിറത്തില്‍ പോവുക,പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുക.
തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍

2.ചികിത്സ രീതി
പനിക്കും ശരീര വേദനയ്ക്കും ഔഷധ ചികിത്സയും രോഗിക്ക് പരിപൂര്‍ണ്ണ വിശ്രമവും നല്‍കുക.
ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം നല്‍കുകയും ചെയ്യുക.
പപ്പായ ഇല നിലവേപ്പ് എന്നിവ ചികില്‍സയ്ക്ക് ഫലപ്രദമാണ്.
അമൃതോത്തരം കഷായം,അമൃതാരിഷ്ടം, സുദര്‍ശാനാരിഷ്ടം, സുദര്‍ശനം ഗുളിക, വില്ല്യാധി ഗുളിക തുടങ്ങിയവ ചികില്‍സയ്ക്ക് ഉപയോഗിക്കുിന്നു.

3.പ്രതിരോധം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്.ആയതിനാല്‍ കൊതുകു വളരുന്ന എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കുക
ഡെങ്കിപ്പനി വന്ന രോഗിയെ കൊതുക് വലയ്ക്കുള്ളില്‍ മാത്രം കിടത്തുക
ഈ തരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

KCN

more recommended stories