നവീന്‍ വധശ്രമം; രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുമ്പള: കുമ്പള പെര്‍വാഡ് വെച്ച് കര്‍ണാടക പുത്തൂര്‍ സ്വദേശിയും കൂലിപ്പണിക്കാരനുമായ നവീനി(31)നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഏതാനും വര്‍ഷമായി കുമ്പളയില്‍ കൂലിപ്പണിയെടുത്ത് കഴിയുന്ന നവീന്‍ പെര്‍വാട്ടെ പഴയ ആശുപത്രി കെട്ടിടത്തിലെ ഒരു മുറിയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. യുവാവിനെ വെട്ടിയ സംഭവത്തില്‍ പെര്‍വാട്ടെ അഭിലാഷ് എന്ന ഹബീഹ്, മാവിനക്കട്ടയിലെ ഹബീബ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കുമ്പള പോലീസ് കേസെടുത്തത്.

തലയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ നവീനെ മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവീനും പ്രതികളും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ സ്ഥിരമായി ഒന്നിച്ച് കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നു. ഇവര്‍ക്ക് കഞ്ചാവ് വില്‍പന ഉള്ളതായും നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ ഏതാനും കേസുകള്‍ ഉള്ളതായി കുമ്പള സിഐ വി വി മനോജ് അറിയിച്ചു.

KCN

more recommended stories