പതിവ് തെറ്റിക്കാതെ ഈ റമദാനിലെ ഇരുപത്തിയേഴാം രാവിലും തായലങ്ങാടി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍് ചായ സല്‍ക്കാരം സംഘടിപ്പിച്ചു…

കാസര്‍കോട് ; ഏഴ് വര്‍ഷമായി തായലങ്ങാടി മുസ്ലീം ലീഗ് ശാഖാ കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ റമദാന്‍ മാസത്തിലെ ഇരുപ്പത്തിയേഴാം ദിവസത്തിലെ രാത്രി മാലിക് ദിനാര്‍ പള്ളി ഉള്‍പ്പെടെയുള്ള ഉള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്കായിയാണ് ചായസല്‍ക്കാരം ഒരുക്കിയത്ത് .ജില്ലയിലെ പല ഭാഗങ്ങളിലായി നിരവധിപേരാണ് ചായ സല്‍ക്കാരത്തിന് തായലങ്ങാടി ക്ലോക്ക് ടവറിനു സമീപത്ത് എത്തിയത് .ചായയും ,നിരവധി പലഹാരങ്ങളും വിശ്വാസികള്‍ക്ക് തായലങ്ങാടി മുസ്ലിം ലീഗ് ശാഖാ കമ്മറ്റി പ്രവര്‍ത്തകര്‍ നല്‍കി .രാത്രി എട്ടു മണിയോടെ ആരംഭിച്ച ചായ സല്‍ക്കാരം പുലര്‍ച്ചെ നാല് മണി വരെ നീണ്ടു..

KCN

more recommended stories