വീണ്ടും പനി മരണം; തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു. ചേലക്കര പാറമേല്‍പ്പടി തോടുക്കാട്ടില്‍ വീട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യ അമ്പിളി മോഹന്‍ (37) ആണ് മരിച്ചത്. ഡെങ്കിപ്പനിക്ക് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കാലവര്‍ഷമെത്തിയതോടെ സംസ്ഥാനത്ത് പനി മരണം വ്യാപകമായിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ നിരവധി പേരാണ് പനിക്ക് ചികിത്സ തേടി എത്തുന്നത്. വ്യാഴാഴ്ച പട്ടാമ്പി ഓങ്ങല്ലൂരില്‍ പനി ബാധിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു.

കാരക്കാട് പാറപ്പുറം താഹിര്‍ മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റസീന്‍ ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഓങ്ങല്ലൂരില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ പനിമരണമായിരുന്നു മുഹമ്മദ് റസീന്റേത്. കുട്ടിയുടെ മരണത്തോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നൂറിലെത്തിയിരുന്നു.

KCN

more recommended stories