സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ ഇനി സര്‍ക്കാര്‍ അനുമതി വേണ്ട

കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് എക്‌സൈസിന്റെ അനുമതി വേണ്ടെന്ന് ഹൈകോടതി. വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചു. സ്വകാര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

വീടുകളിലെ സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പുന്നതിന് എക്‌സൈസ് താത്കാലിക ലൈസന്‍സ് നല്‍കാറുണ്ട്. ഈ ലൈസന്‍സുള്ളവര്‍ക്ക് 16 ലിറ്റര്‍ മദ്യംവരെ സൂക്ഷിക്കാമെന്ന ചട്ടം നിലവിലുള്ളപ്പോള്‍ എക്‌സൈസ് എന്തിനാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതെന്നും കോടതി ചോദിച്ചു.

ഹരജിക്കാരനായ അലക്‌സ് പി.ചാക്കോ വീട്ടിലെ മാമോദീസ ചടങ്ങിന് മദ്യം വിളമ്പാന്‍ അനുമതി തേടി എക്‌സൈസിനെ സമീപിച്ചെങ്കിലും ലൈസന്‍സ് നല്‍കിയില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

KCN

more recommended stories