സൗജന്യ യോഗ പരിശീലനത്തിനു തുടക്കമായി

പെരിയ: പെരിയ ഇന്ദിരാഗാന്ധി വിഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ യോഗാപരിശീലന പരിപാടിക്കു തുടക്കമായി.എല്ലാം ദിവസവും പെരിയ ഗാന്ധി സ്മാരക വായനശാലയില്‍ പുരുഷന്മാര്‍ക്കു രാവിലെ 5:30 മുതല്‍ 7:30 വരെയും, സ്ത്രീകള്‍ക്കു വൈകീട്ട് 5 മണി മുതല്‍ 6 വരെയും പരിശീലനം നടത്തും.യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര സര്‍വ്വകലാശാല കായിക വിഭാഗം മേധാവിയും, ഫിസിക്കല്‍ എജ്യുക്കേഷന്‍ യോഗ ആക്ടിവിറ്റീസ് കണ്‍സള്‍ട്ടന്റുമായ പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്‍നായര്‍ നിര്‍വ്വഹിച്ചു.ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.പി.വി.സി നായര്‍ അധ്യക്ഷനായി.ദാമോദരന്‍ ശബരി, സുഗതകുമാരി, പ്രദീപ്കുമാര്‍,കുമാരന്‍ നായര്‍, പി ബാലചന്ദ്രന്‍,ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പ്രമോദ് പെരിയ, ട്രഷറര്‍ ടി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നീലേശ്വരം കാവില്‍ഭവന്‍ യോഗാ നേച്ചര്‍ക്യൂര്‍ സെന്റര്‍ ജീവനം യോഗം സംഗീതശില്‍പം അവതരിപ്പിച്ചു.

KCN

more recommended stories