അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം

കാസര്‍കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്്ച പുല്ലൂര്‍ എകെജി സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കും.കാസര്‍കോട് എക്‌സൈസ് ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രററി കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടിന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്‍്‌റ് ശാരദ എസ്.നായര്‍ അധ്യക്ഷയാകും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മുഖ്യാതിഥിയാകും. തുടര്‍ന്ന് നന്ദകുമാര്‍ മാണിയാട്ട് അവതരിപ്പിക്കുന്ന ബോധവത്ക്കരണ ഏകപാത്രനാടകം ഉണ്ടാകും

KCN

more recommended stories