കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെതിരെ പ്രേരണാക്കുറ്റം ചുമത്തി

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പേരാമ്പ്ര സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്.

ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ (ജോയ്) ആണ് ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ലോകായുക്ത സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ നടപടി. സസ്‌പെന്‍ഷനിലായ വില്ലേജ് ഓഫിസറും അസിസ്റ്റന്റും ജൂലൈ ഏഴിനകം നേരിട്ട് ഹാജരാകണമെന്നും ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നു.

KCN

more recommended stories