മഴക്കാല രോഗ ബോധവല്‍ക്കരണവും ശുചീകരണവും നടത്തി

ആലംപാടി : ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും (ആസ്‌ക് ആലംപാടി) നെഹ്റു യുവകേന്ദ്രയുടെയും ഹെല്‍ത്ത് സെന്റര്‍ ആലംപാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജി.എച്ച്.എസ്.എസ് ആലംപാടി സ്‌കൂള്‍ പരിസരം ശുചീകരണവും ബോധവല്‍ക്കരണവും നടത്തി.

ക്ലബ് പ്രസിഡന്റ് സലീം ആപ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഹെല്‍ത്ത് സെന്റര്‍ നഴ്‌സ് നിഷ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
ഖാദര്‍ ചാല്‍ക്കര, സിദ്ദിഖ് കോപ്പ, സിദ്ദിഖ് ഫാന്‍സി,അസീസ് (അജ്ജു), റഫീഖ് (റൈത്ത) നേത്രത്വം നല്‍കി. റഷാദ്, പ്രകാശന്‍ മാസ്റ്റര്‍, ഉമ്മര്‍, അബു കള്‍പ്പുര, ശാന്ത ടീച്ചര്‍ സംബന്ധിച്ചു. ട്രഷറര്‍ ഫാഹിസ് നന്ദി പറഞ്ഞു.

KCN

more recommended stories