കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിലെ അപാകത; പരാതി കൈമാറി

അതിഞ്ഞാല്‍ : കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള സംസ്ഥാന പാതയില്‍ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തില്‍ അതിന്റെ ഭാഗമായി നിര്‍മ്മിച്ച ഓവ്ചാല്‍ അതിഞ്ഞാലില്‍ സ്ലാബ് വെച്ച് മൂടാത്തത് കാരണം അപകടം പതിയിരിക്കുന്നു എന്ന് കാണിച്ച് നിര്‍മ്മാണത്തിലുള്ള അപാകതകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ അതികൃധര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി അതിഞ്ഞാല്‍ അരയാല്‍ ബ്രദേര്‍സ് പ്രസിഡന്റ് ഹമീദ് കെ മൗവ്വല്‍ ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിന് കൈമാറി. ഖാലിദ് അറബിക്കാടത്ത്, മട്ടന്‍ മൊയ്തീന്‍ കുഞ്ഞി, പി.എം ഫാറുഖ്, മട്ടന്‍ കരീം, ഹമീദ് ചേരക്കാടത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതി കൈമറിയത്.

KCN

more recommended stories