മദ്രസവിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ -കെ ട്ടി പീ ജെ മദ്രസ കിറ്റ് വിതരണം ചെയ്തു

തളങ്കര :തളങ്കര പടിഞ്ഞാറിന്റെ സാമൂഹ്യ ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുന്ന പ്രവാസി കൂട്ടായ്മയായ യൂഎഇ-കെട്ടിപീജെ കമ്മിറ്റി തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിശുദ്ധ ഖുര്‍ആന്‍,പാഠപുസ്തകം,പെണ്‍ കുട്ടികള്‍ക്ക് ഹിജാബ് എന്നിവ വിതരണം ചെയ്തു.യോഗത്തില്‍ ജമാഅത്ത്് വൈസ് പ്രസിഡന്റ് അബ്ദുല്ല കെ എം അധ്യക്ഷത വഹിച്ചു.യോഗം യൂ എ ഇ- കെട്ടിപിജെ ജനറല്‍ സെക്രെട്ടറി ബഷീര്‍ കല ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ ഖുര്‍ആനും പാഠ പുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി കൊണ്ട് കെ ട്ടി പി ജെ വൈസ് പ്രസിഡന്റ് ഷെരീഫ് കോളിയാട് വിതരണോദ്ഘാടനവും ചെയ്തു.കെ ട്ടി പി ജെ ജോയിന്റ് സെക്രെട്ടറി റഹ്മാന്‍ പടിഞ്ഞാര്‍,അസീസ്,ഹംസ കോളിയാട്,ഇസ്മായില്‍ മൗലവി,സംസാരിച്ചു.ഹൈദ്രോസ് ജുമാ മസ്ജിദ് ജനറല്‍ സെക്രെട്ടറി ഫൈസല്‍ പടിഞ്ഞാര്‍ സ്വാഗദവും നാസര്‍ ഹാജി പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories