നടിയെ ആക്രമിച്ചതിനു പിന്നില്‍ വ്യക്തിവൈരാഗ്യം

തിരുവനന്തപുരം : കൊച്ചിയില്‍ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റില്‍. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംവിധായകനും നടനുമായ നാദിര്‍ഷ, ദിലീപിന്റെ സഹോദരന്‍ അനൂപ്, മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപ് അല്ലാതെ മറ്റാരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൃത്യമായ തെളിവുകളോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

KCN

more recommended stories