അപരാധത്തിന്റെ പാപഭാരം മലയാള സിനിമ പേറേണ്ടതില്ല – നവ്യ നായര്‍

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് നടി നവ്യ നായര്‍. എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടിയാണെന്ന് നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

KCN

more recommended stories