ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. വലിയ കുറ്റകൃത്യമായതിനാല്‍ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
സാധാരണ തുറന്ന കോടതിയില്‍ ആണ് കേസ് പരിഗണിക്കാറാണ്. എന്നാല്‍ ദിലീപിന്റെ കേസ് ജഡ്ജിയുടെ ചേമ്പറിലാണ് കേസ് പരിഗണിച്ചത്. കോടതിയില്‍ നിന്ന് ദിലീപിനെ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ട് പോകും.

KCN

more recommended stories