ജി.എസ്.ടിയില്‍ വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വ്യാപാരികളും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ടെലികോണ്‍ഫറന്‍സ് മുഖേനെ നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് 15 നുമുമ്പ് എല്ലാ വ്യാപാരികളും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പദ്ധതികള്‍വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ടെലി കോണ്‍ഫറന്‍സിന് പ്രഗതി എന്നാണ് പേര്. പ്രൊ ആക്ടീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍ എന്നതിന്റെ ചുരുക്കെഴുത്താണിത്.

KCN

more recommended stories