സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് നിയന്ത്രണ സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനുള്ള ഫീസ് നിശ്ചയിക്കുന്നതിനായി ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിയന്ത്രണ സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. പത്തംഗ സമിതിയുടെ ഇന്നത്തെ യോഗം പ്രവേശന ഫീസ് സംബന്ധിച്ച് എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ അനിശ്ചിതത്വം ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഓര്‍ഡിനന്‍സില്‍ ബുധനാഴ്ച ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. സ്വാശ്രയ എംബിബിഎസ് പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കേണ്ട സമിതി നേരത്തെ നിര്‍ണയിച്ച ഏകീകൃത ഫീസ് നിയമപരമായി നിലനില്‍ക്കില്ലെന്ന അവസ്ഥ സംജാതമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തത്. ഭേദഗതി ഓര്‍ഡിനന്‍സിന് മുമ്പ് രാജേന്ദ്രബാബു കമ്മിറ്റി സ്വാശ്രയ കോളേജുകളിലെ 85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷം രൂപയും 15 ശതമാനം വരുന്ന എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് ഏകീകൃത ഫീസായി നിശ്ചയിച്ചിരുന്നത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചും ഫീസ് ഘടന സംബന്ധിച്ചും വ്യക്തത ഉണ്ടായാല്‍ മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് വിദ്യാര്‍ത്ഥികളെ അലോട്ട് ചെയ്യാനാകൂ.

KCN

more recommended stories