സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; ജനറല്‍ സീറ്റില്‍ 5 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എം.ബി.ബി.എസ് ജനറല്‍ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമാക്കി. എന്‍.ആര്‍.ഐ സീറ്റിന് 20 ലക്ഷം തുടരും. അതേസമയം ബി.ഡി.എസ് ജനറല്‍ സീറ്റിന് ഫീസ് 2.9 ലക്ഷമായി വര്‍ധിപ്പിച്ചു. എന്‍.ആര്‍.ഐ സീറ്റിന് ഫീസ് 6 ലക്ഷം രൂപയാകും. പുതുക്കിയ ഫീസ് പ്രവേശനമേല്‍നോട്ട സമിതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗസമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശനമേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചു. അതോടെ സര്‍ക്കാര്‍ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയസമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഇന്ന് കോടതി പരിഗണിക്കും.

ഓര്‍ഡിനന്‍സില്‍ പിഴവ് വന്നതോടെ നേരത്തെ പ്രവേശനമേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് നിര്‍ണയം അസാധു ആയി. പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയ പശ്ചാത്തലത്തില്‍ പ്രവേശനമേല്‍നോട്ട സമിതി വ്യാഴാഴ്ച യോഗം ചേര്‍ന്ന് ഫീസ് പുതുക്കി നിശ്ചയിക്കുകയായിരുന്നു

KCN

more recommended stories