വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ പോലീസ് പിടികൂടി. വയനാട് സ്വദേശിയും മടവൂര്‍ നരിക്കുനി സി.എം സെന്റര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ മാജിദ് (13) ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് സ്വദേശി ഷംസുദ്ദീനെയാണ് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സ്‌കൂളിനു സമീപത്തുതന്നെ താമസിച്ചു വരികയായിരുന്നു ഷംസുദ്ദീന്‍. സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

KCN

more recommended stories