ജനകീയ മുന്നണി നെക്രാജെ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

കാസര്‍കോട് : നെക്രാജെ വില്ലേജിലെ സാലത്തടുക്ക, ചൂരിപ്പള്ളം എന്നിവിടങ്ങളില്‍ റവന്യു ഭൂമി കയ്യേറി നിര്‍മ്മിച്ച 7 വീടുകളും വീടിനായി കെട്ടിയ തറയും ചുമരും കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പും കൂടാതെ റവന്യു ജീവനക്കാര്‍ ജെ.സി.ബി.കൊണ്ടു വന്നു പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ച് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നെക്രാജെ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

വര്‍ഷങ്ങളായി ഇവിടെ വീട് വെച്ച് താമസിക്കുന്ന പാവപ്പെട്ടവരെ പെരുവഴിയില്‍ ആക്കാനുള്ള റവന്യു വകുപ്പിന്റെ നടപടി വളരെ ക്രൂരമാണെന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ധര്‍ണ്ണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പുരുഷോത്തമന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി.നിവ്വാഹക സമിതിയംഗം ബാലകൃഷ്ണ വോര്‍ക്കുടലു, പഞ്ചായത്ത് മെമ്പര്‍മാരായ മണിചന്ദ്രകുമാരി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, നാസര്‍ കാട്ടുകൊച്ചി, ഖാന്‍ പൈക്ക, പൈക്ക അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു. ഹസ്സന്‍ നേക്കര സ്വാഗതവും ഇബ്രാഹിം നെല്ലിക്കട്ട നന്ദിയും പറഞ്ഞു.

KCN

more recommended stories