തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: എ.ജി.സി ബഷീര്‍

കാസര്‍കോട്: ജില്ലയിലെ യുവാക്കളുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ പ്രാപ്തരാക്കാനും ജില്ലാപഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് സഹായകമാകുന്ന ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കി. വാരാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കുമ്പള അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച സ്‌കില്‍ ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഖലീല്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ മജീദ് സംസാരിച്ചു. മുനീര്‍ എരുതുംകടവ് സ്വാഗതവും മിഷാല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. വിവിധ സ്‌കില്‍ ട്രെയിനിംഗ് കോഴ്‌സുകളെക്കുറിച്ച് സുമയ്യ മുഹമ്മദ്, സയ്യിദ് സവാദ് എന്നിവര്‍ ക്ലാസെടുത്തു.

KCN

more recommended stories