ഡി.സി.സി.ജനറല്‍ സെക്രട്ടറി വ്യാജരേഖ സമര്‍പ്പിച്ച് വായ്പ തട്ടിപ്പ് നടത്തിയ സംഭവം . ആരോപണ വിധേയനായ കേശവ പ്രസാദിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്

കാസര്‍കോട് : കാസര്‍കോട് ഡി.സി.സി.ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് ഭാര്യയുടെ പേരില്‍ വ്യാജരേഖ സമര്‍പ്പിച്ച് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായി സംഭവം. കേശവ പ്രസാദിനെതിരെ ബാങ്ക് ഭരണസമിതി കുമ്പള പൊലീസില്‍ പരാതി നല്‍കി. കേശവ പ്രസാദിന്റെ ഭാര്യ അശ്വനിയുടെ പേരിലാണ് വ്യാജരേഖ ചമച്ച് വായപ്പ എടുത്തത്. പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ടുന്ന ഉടമസ്ഥാവകാശ രേഖ വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പോലീസ് ഉടന്‍ നടപടി എടുക്കണമെന്നും .ആരോപണ വിധേയനായ ഡി.സി.സി.ജനറല്‍ സെക്രട്ടറി കേശവ പ്രസാദിനെ ഉടന്‍ അറസ്റ്റു ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബി .ജെ .പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്

KCN

more recommended stories