ജില്ലയിലെ മികച്ച സീനിയര്‍ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് എടാട്ടുമ്മല്‍ സ്വദേശി റെജിന്

കാസര്‍കോട്: 2016-17 കാസര്‍കോട് ജില്ലയിലെ മികച്ച സീനിയര്‍ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് എടാട്ടുമ്മല്‍ സ്വദേശി റെജിന്‍ കരസ്ഥമാക്കി. വേഗത കൊണ്ട് എതിരാളികളെ കുഴക്കുന്ന ഈ യുവ താരം കാസര്‍കോട് ജില്ല, സ്റ്റേറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായപ്പോള്‍ ജില്ലക്കു വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ സന്തോഷ് ട്രോഫി ക്യാമ്പിലേക്കും റെജിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എടാട്ടുമ്മല്‍ സ്വദേശികളായ ഗോവിന്ദന്‍ – രമ ദമ്പതികളുടെ മകനാണ് റെജിന്‍. കഴിഞ്ഞ ജില്ലാ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നാഷണല്‍ കാസര്‍കോടിന് വേണ്ടിയാണ് റെജിന്‍ ബൂട്ടുകെട്ടിയത്.

അണ്ടര്‍-21 വിഭാഗത്തില്‍ ഇബ്രാഹിം സുലൈമാനെയും ജൂനിയര്‍ വിഭാഗത്തില്‍ നിയാസ് അലിയെയും സബ് ജൂനിയര്‍ വിഭാഗത്തില്‍ സിദ്ധാര്‍ത്ഥ് വിയെയും സീനിയര്‍ വനിതാ വിഭാഗത്തില്‍ കൃഷ്ണപ്രിയയെയും അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍ എം. അജിതയെയും ജില്ലയിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളായി കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ തെരഞ്ഞെടുത്തു.

KCN

more recommended stories