രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആദ്യവട്ട വോട്ടെണ്ണലില്‍ കോവിന്ദ് മുന്നില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആദ്യ വട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മുന്‍ തൂക്കം. 4,97,585 വോട്ടുമൂല്യമാണ് കോവിന്ദിന് ലഭിച്ചത്. 2,40,594 വോട്ടുമൂല്യമാണ് മീരാകുമാറിന് ലഭിച്ചത്. ആദ്യ റൗണ്ടില്‍ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ആന്ധ്രയില്‍ 27,189, അരുണാചലില്‍ 448, അസമില്‍ 10,556, ബീഹാറില്‍ 22,460, ഗോവയില്‍ 500, ഹിമാചല്‍ പ്രദേശില്‍ 1,530, ജമ്മു കശ്മീരില്‍ 4,032, ഝാര്‍ഖണ്ഡ് 8,976 എന്നിങ്ങനെയാണ് സംസ്ഥാനാടിസ്ഥാനത്തില്‍ രാം നാഥിന് ലഭിച്ച വോട്ടുമൂല്യം. മീരാകുമാറിന് ആന്ധ്രയില്‍ പൂജ്യം, അരുണാചലില്‍ 24, അസമില്‍ 4060, ബീഹാറില്‍ 18,867, ഗേവായില്‍ 220, ഹിമാചലില്‍ 1,087, ജമ്മു കശ്മീരില്‍ 20,160, ഝാര്‍ഖണ്ഡ് 4,576 എന്നിങ്ങനെയുമാണ് വോട്ടുമൂല്യം ലഭിച്ചത്. ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായാലേ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരുകയുള്ളൂ. റിട്ടേണിങ്ങ് ഓഫീസറാണ് ലോക് സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയുടെ നേതൃത്വത്തിലാണ് വേട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

KCN

more recommended stories