സി.പി.ഐ.എം ലോക്കല്‍ കമ്മറ്റിയംഗം പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചു

കൊല്ലം: സി.പി.ഐ.എം ലോക്കല്‍ കമ്മറ്റിയംഗത്തെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗം ഉളിയനാട് ശിവക്ഷേത്രത്തിന് സമീപം എസ്യു ഭവനില്‍ എ.സുഗതനെ(48) ആണ് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ മരിച്ച നിലല്‍ കണ്ടെത്തിയത്. ചിറക്കര സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം കൂടിയാണ് സുഗതന്‍. ഇന്നലെ വൈകിട്ട് നാലു മണിയോടെ ഉളിയനാട് ഗവ.ഹൈസ്‌കൂളിന് സമീപമുളള സി.പി.ഐ.എമ്മിന്റെ ഓഫീസുളളിലായിരുന്നു സംഭവം. സുഗതനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍, ജീവന്‍ പോയിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തുമ്പോഴേക്കും അഴിച്ചുതാഴെയിറക്കിയിരുന്നു. തുടര്‍ന്ന് ചാത്തന്നൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തുടര്‍ നടപടി സ്വീകരിച്ച് കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക ബാദ്ധ്യതകളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ചാത്തന്നൂര്‍ പൊലീസ് കേസെടുത്തു. ഉഷയാണ് സുഗതന്റെ ഭാര്യ.മക്കള്‍: ഉല്ലാസ്,സുജ. മരുമകന്‍:സുജിത്ത്. സുഗതന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.

KCN

more recommended stories